ശിവശങ്കറും സ്വണ്ണക്കടത്ത് കേസിന്റെ നാൾവഴിയും.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ മനസാക്ഷി സൂക്ഷിപ്പ്കാരൻ വിവാദമായ സ്വർണ്ണ കള്ളക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ മനഃസാക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടക്കമാണ് ശിവശങ്കർ ഉള്ളിലുള്ളത്. ഇതുവരെ 92.50 മണിക്കൂറിലേക്ക് നീളുകയാണ് ചോദ്യം ചെയ്യൽ. 86.50 മണിക്കൂർ ചോദ്യം ചെയ്യുമ്പോഴും, മുടന്തൻ ന്യായങ്ങളും പച്ച കളവുകളും നിരത്തി കേന്ദ്ര അന്വേഷ ഏജൻസികളെ വിഡ്ഢികളാക്കാൻ നോക്കിയ ഒരു ഐ എ എസ് കാരനാണ് ഉള്ളിലുള്ളത്. പഴുതടച്ചുള്ള നീക്കമായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ അന്വേഷണ ഏജൻസികൾ നടത്തുക. മുഖ്യമന്ത്രി പിണറായിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ശിവശങ്കർ സ്വർണക്കടത്തിന് സൂത്രധാര കനായി പ്രവർത്തിച്ചതായുള്ള ഡിജിറ്റൽ തെളിവുകളോടെ അന്വേഷണം തുടരുമ്പോൾ, ശിവശങ്കറും സ്വണ്ണക്കടത്ത് കേസിന്റെ നാൾവഴിയിലേക്കും ഒന്ന് നോക്കാം.
2010 ജൂണ്‍ 30 -തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണമടങ്ങിയ ബാഗേജ് പിടികൂടിയ സംഭവത്തോടെയാണ് സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്, മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്നിവരുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടാകുന്നത്.
ജൂലൈ 7- മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറെ നീക്കം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആളുകളുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ജൂലൈ 11- ശിവശങ്കറിന്റെ വാടകവീട്ടില്‍ കസ്റ്റംസ് റയ്ഡ് നടക്കുന്നു.
ജ്യൂലൈ 14- ഒന്‍പത് മണിക്കൂറിലേറെ കസ്റ്റംസ് ശിവസാൻറിനെ ചോദ്യം ചെയ്യുന്നു.
ജൂലൈ 14- ശിവശങ്കറിന് എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി സമിതി രൂപീകരിക്കുന്നു. കുറ്റം തെളിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം ഉണ്ടാകുന്നു.
ജൂലൈ 16- ശിവശങ്കറിനെ സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിക്കുന്നു.
സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതിനാലാണ് നടപടി എന്ന് വിശദീകകരണം വരുന്നു.
ജൂലൈ 18- ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എൻ ഐ എ തിരുവന്തപുരം പോലീസ് ക്ളബ്ബില്‍ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്യുന്നു.
ജൂലൈ 27 – ശിവശങ്കറിനെ കൊച്ചി എന്‍ ഐ എ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നു.
ജൂലൈ 28 – ശിവശങ്കറിനെ കൊച്ചി എന്‍ ഐ എ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യുന്നു.
ആഗസ്റ്റ് 15- കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കർ ചോദ്യം ചെയ്തു.
സെപ്റ്റമ്ബര്‍ 24- സ്വപ്ന സുരേഷിനൊപ്പം ഇരുത്തി എന്‍ ഐ എ ശിവശങ്കറിനെ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിൽ 9 മണിക്കൂര്‍ ചോദ്യം ചെയ്യുന്നു.
ഒക്ടോബര്‍ 8- എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു.
ഒക്ടോബര്‍ 9- കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ പതിനൊന്നു മണിക്കൂർ നേരം ശിവശങ്കറെ ചോദ്യം ചെയ്യുന്നു.
ഒക്ടോബര്‍15- കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻപാകെ ശിവസര ഹാജരാകുന്നു.
ഒക്ടോബര്‍ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിക്കുന്നു.
ഒക്ടോബര്‍ 16- വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാനായി കൂട്ടികൊണ്ടു പോകുന്നതിനിടെ നാടകീയ നീക്കങ്ങൾ. ശാരീരിക അവശതകള്‍ തോന്നുന്നതായി പറഞ്ഞു ഭാര്യ ജോലി നോക്കുന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു.
ഒക്ടോബര്‍ 17 – സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കു മാറ്റം.
ഒക്ടോബര്‍ 23 – ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടരുന്നു. ഒക്ടോബര്‍ 28 വരെ അറസ്റ്റ് ചെയ്യരുത് എന്നായിരുന്നു നിര്‍ദേശം.
ഒക്ടോബര്‍ 28 – മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കോടതി തള്ളുന്നു. കോടതി ഉത്തരവ് വന്ന് അഞ്ചു മിനുട്ടിനുള്ളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുന്നു. ആര് മണിക്കൂറിലേറെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്.