പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കരിമ്പട്ടികയിൽപെടുത്താൻ സംസ്ഥാന ചീഫ് സെക്രട്ടറി തല ശുപാര്‍ശ.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ(പി ഡബ്ല്യു സി) കരിമ്പട്ടികയിൽ ഉള്‍പ്പെടുത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറി തല ശുപാര്‍ശ. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്നും സമിതി കണ്ടെത്തി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ എംബ്ലം ഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നയതന്ത്ര പാഴ്സലിൽ എത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചു 2 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനോടു സ്വപ്ന സുരേഷ് സഹായം തേടിയെങ്കിലും നേരിട്ടോ അല്ലാതെയോ അദ്ദേഹം സഹായിച്ചോ എന്ന അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ.
സ്പെയ്സ് പാര്‍ക്കില്‍ മൂന്ന് ഒഴിവുകളിൽ ഒരെണ്ണത്തില്‍ സ്വപ്നയെ നിയമിച്ചു. മറ്റു രണ്ടു ഒഴിവുകള്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വഴി നികത്തി. പിഡബ്ല്യുസി ചുമതലപ്പെടുത്തിയ എച്ച്ആര്‍ ഏജന്‍സിയായ വിഷന്‍ ടെക് വഴിയാണ് സ്വപ്നയെ നിയമിക്കുന്നത്. എന്നാല്‍ സ്വപ്നയുടെ പശ്ചാത്തലവും മുന്‍കാല പരിചയവും അന്വേഷിക്കാതെ നിയമനം നടത്തിയത് കണ്‍സള്‍ട്ടന്‍സിയായ പിഡബ്ല്യുസിക്ക് വന്ന ഗുരുതരവീഴ്ച എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം,ശിവശങ്കറിന്റെ ശിപാർശയിലാണ് സ്വപ്നയുടെ നിയമെന്നും പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടു ത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നടന്ന 36 നിയമനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ശുപാര്‍ശയിൽ പറഞ്ഞിട്ടുണ്ട്. ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗത്തെ ഉപയോഗിച്ച് ഈ നിയമനങ്ങളുള്‍പ്പെടെ ഐടി വകുപ്പിനു കീഴിലെ പദ്ധതികളില്‍ നടന്ന എല്ലാ നിയമനങ്ങളും അന്വേഷികാണമെന്നും, ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്ന സുരേഷ് സ്പെയ്സ് പാര്‍ക്കില്‍ ജോലിക്കായി എത്തിയതെന്നും സമിതി കണ്ടെത്തി.