വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 51.50 രൂപയാണ് കുറവ്, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡൽഹിയിൽ പുതിയ വില 1,580 രൂപയായപ്പോൾ, കൊച്ചിയിൽ 1,637 രൂപയിരുന്ന സിലിണ്ടറിന്റെ വില 1,587 രൂപയായി.
ഹോട്ടലുകളും ഭക്ഷണശാലകളും ഉൾപ്പെടുന്ന വ്യാപാര മേഖലയ്ക്ക് ഈ വിലക്കുറവ് ഗുണകരമാകും. എന്നാൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.
റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവക്ക് ചെലവുകുറയ്ക്കാൻ ഈ പരിഷ്‌കരണം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ വിനിമയ നിരക്കുകളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പരിഗണിച്ചാണ് എണ്ണ മാർക്കറ്റിങ് കമ്പനികൾ എൽപിജി നിരക്കുകൾ പ്രതിമാസം പുതുക്കുന്നത്.
Tag: Prices of commercial LPG cylinders reduced; revised rates effective from today