Kerala NewsLatest News

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ആദ്യകുര്‍ബാന ; വൈദികന്‍ അറസ്റ്റില്‍

കൊച്ചി : കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിന് വൈദികന്‍ അറസ്റ്റില്‍. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിലാണ് നിര്‍ഗദേശങ്ങള്‍ ലംഘിച്ച്‌ കുര്‍ബാന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്.

പള്ളിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചടങ്ങ് നടന്നത്. പള്ളി വികാരി, സഹ വികാരി, കുട്ടികള്‍, മാതാപിതാക്കള്‍ ഉള്‍പ്പെടെ 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്.

ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്. എപിഡെമിക് ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ പോലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button