പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു; വ്യാജ വാര്‍ത്ത കെണിയില്‍ അകപ്പെട്ട് രക്ഷിതാക്കള്‍
കൊച്ചി: അബദ്ധങ്ങളില്‍ ചെന്നു ചാടാന്‍ മലയാളികള്‍ക്ക് പ്രത്യേക കഴിവാണ്. ഒന്നല്ല ഒരുന്നൂറു തവണ അമളി പറ്റിയാലും പഠിക്കില്ല. ഒന്നാം കോവിഡ് വ്യാപനം നടന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു എന്ന വ്യാജ വാര്‍ത്ത പരന്നിരുന്നു. അത്തരത്തില്‍ വീണ്ടും വ്യാജ വാര്‍ത്ത പ്രചരിക്കുകയാണ്. ‘കോവിഡ്-19 സപ്പോര്‍ട്ടിങ് പദ്ധതിപ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ വീതം പ്രധാനമന്ത്രി ധനസഹായം നല്‍കും’ -ഇതാണ് പ്രചരിക്കുന്ന സന്ദേശം. ഇത് വിശ്യസിച്ച് അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളിലും തക്ഷിതാക്കളുടെ പ്രവാഹമാണ്.
അക്ഷയ കേന്ദ്രങ്ങള്‍ രക്ഷിതാക്കളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും വിശ്വസിക്കാത്ത രക്ഷിതാക്കള്‍ വ്യാജ സേവനകേന്ദ്രങ്ങളെ സമീപിക്കുന്നു. എറണാകുളം ജില്ലയിലാണ് വലിയതോതില്‍ പ്രചാരം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് മനസ്സിലാക്കാത്ത അധ്യാപകരടക്കം സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വാര്‍ത്ത ഷെയര്‍ ചെയ്യാന്‍ തുടങ്ങി. രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ മാത്രമാണ് ആവശ്യമായി വരുന്നതെന്ന് കേള്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ ആവേശത്തിലാകാതെ എന്തു ചെയ്യും. എന്നാല്‍ അതിനറ്റത്തുള്ള കുരുക്ക് ആരുടെയും ശ്രദ്ധയില്‍ വരുന്നില്ലെന്നാണ് വാസ്തവം.
ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും രജിസ്‌ട്രേഷന്റെ ഭാഗമായി നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ അപേക്ഷയും രേഖകളും രജിസ്‌ട്രേഷന്‍ ഫീസും ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണ് പോകുന്നതെന്ന വിവരം ലഭ്യമായിട്ടുണ്ട്. എന്നാല്‍ നഷ്ടപ്പെടുന്നത് 100 രൂപ മാത്രമായതിനാല്‍ ആരും പരാതിപെടാന്‍ തയ്യാറാവുന്നില്ല. ഇത് മനസ്സിലാക്കുന്ന തട്ടിപ്പുസംഘം വ്യാജസന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതേസമയം പണമീടാക്കാമെന്നതിനാല്‍ വ്യാജസേവന കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കും സഹായം ചെയ്തു കൊടുക്കുകയും ചെയ്യും. വലിയ ബാങ്ക് തട്ടിപ്പിന് കളമൊരുങ്ങുകയാണ്.
മുമ്പ് ഇതേ വ്യാജപ്രചാരണം നടന്നപ്പോള്‍ സംസ്ഥാന ഐ.ടി. മിഷന്‍ തന്നെ മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ അതേ സന്ദേശം ന്നെ വീണ്ടും പ്രചരിക്കുകയാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ നിരവധിയാണ് പ്രചരിക്കുന്നത്. അത്തരത്തില്‍ റ്റൊരു സന്ദേശവും കൂടി വാട്‌സാപ്പില്‍ പരക്കുന്നുണ്ട്, ‘അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ 4,000 രൂപ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു’ എന്ന്. ഇതും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ‘ഫാക്ട് ചെക്ക്’ വിഭാഗം തന്നെ വ്യക്തമാക്കി കഴിഞ്ഞു