പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ന് ടിയാൻജിനിൽ കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ന് ടിയാൻജിനിൽ കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ 50 ശതമാനം തീരുവയെത്തുടർന്ന് ഇന്ത്യ– അമേരിക്ക വ്യാപാര സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി ചൈന സന്ദർശിക്കുന്നതാണ്.
ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ശനിയാഴ്ച വൈകുന്നേരം ടിയാൻജിനിൽ എത്തി. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം മോദിയെ ആവേശപൂർവ്വം സ്വീകരിച്ചു. 2020-ലെ ഗാൽവാൻ സംഘർഷത്തിനു ശേഷമുള്ള ഇരുരാജ്യബന്ധം മെച്ചപ്പെടുത്താനും, വ്യാപാരവും പ്രാദേശിക സ്ഥിരതയും ശക്തിപ്പെടുത്താനും സന്ദർശനത്തിനിടയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കാൻ ഇന്ത്യയും ചൈനയും ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് സന്ദർശനത്തിനു മുൻപ് ജപ്പാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
Tag: Prime Minister Narendra Modi and Chinese President Xi Jinping will meet in Tianjin today