Latest NewsNationalNewsUncategorized

കൊറോണ വ്യാപനം രൂക്ഷമായി; പ്രധാനമന്ത്രി ഗവർണ്ണർമാരുമായി ഇന്ന് ചർച്ച നടത്തും

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് ഗവർണ്ണർമാരുമായി ചർച്ച നടത്തും. രാജ്യത്ത് കൊറോണ കൂടുതൽ രൂക്ഷമാവുകയാണ്. ആറ് ദിവസമായി പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവർത്തിച്ചു. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരും.

മഹാരാഷ്ട്രയിൽ പൊതുപരിപാടികൾ വിലക്കി. ആരാധനാലയങ്ങിലും, സിനിമാഹാളിലും, പാർക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യസർവീസുകൾക്കും ബാങ്കിംഗ് മേഖലയ്ക്കും ഇളവുണ്ട്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.

രോഗവ്യാപനം പിടിച്ച്‌ നിർത്താനായില്ലെങ്കിൽ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി. ഇന്നലെ അറുപതിനായിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചത്. ഓക്സിജൻ ക്ഷാമം രൂക്ഷമായതിനാൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിക്കാൻ സർക്കാർ വ്യോമസേനയുടെ സഹായം തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button