Editor's ChoiceLatest NewsLocal NewsNationalNewsTamizh nadu

പ്രധാനൻമന്ത്രി കിസാൻ പദ്ധതി: തമിഴ്നാട്ടിൽ വൻക്രമക്കേട്

രാജ്യത്ത് കർഷകർക്ക് ആശ്വാസമായി നടപ്പിലാക്കുന്ന പ്രധാൻമന്ത്രി കിസാൻ പദ്ധതിയിൽ തമിഴ്നാട്ടിൽ വൻ അഴിമതി നടന്നതായി സി ബി സി ഐ ഡി. ഇതുമായി ബന്ധപ്പെട്ട് 101 പേരെ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.കള്ളക്കുറിച്ചി, വിഴുപുരം, ഗൂഡല്ലൂർ, തിരുവണ്ണാമലൈ, വെല്ലൂർ, റാണിപേട്ട്, സേലം, ധർമപുരി, കൃഷ്ണഗിരി, ചെങ്കൽപേട്ട് ജില്ലകളിലാണ് തട്ടിപ്പ് കൂടുതലും നടന്നത്. അന്വേഷണത്തിൽ 105 കോടി രൂപ പിടിച്ചെടുക്കുകയും 100 ഓളം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്ത് അനർഹരായ ഒട്ടേറെപ്പേരെ പട്ടികയിൽ കൂട്ടിച്ചേർത്തതായാണ് കണ്ടെത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ ലോഗിൻ ഐ.ഡി.യും പാസ്‌വേഡും ഇടനിലക്കാർക്കു നൽകി കൂടുതൽ ആളുകളെ പട്ടികയിൽ ഉൾപ്പെടുത്തി തുക തട്ടിയെടുക്കുകയായിരുന്നു.പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഓഗസ്റ്റിൽ വൻതോതിൽ കൂടിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. പദ്ധതിയിൽ 110 കോടിയില
ധികം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് പ്രാഥമിക വിവരം.

അഴിമതി നടത്തിയവർക്കും ഇതിനു കൂട്ടുനിന്നവർക്കുമെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. അനധികൃത ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച മുഴുവൻ പണവും അവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഒരു മാസത്തിനുള്ളിൽ വീണ്ടെടുക്കുമെന്ന് സർക്കാർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button