ഭര്‍ത്താവ് ആസിഡ് കുടിപ്പിച്ചു. യുവതി ആശുപത്രിയില്‍
ഡല്‍ഹി: 25 കാരിയായ യുവതിയെ ഭര്‍ത്താവ് ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചു. ആന്തരിക ആവയവങ്ങള്‍ കത്തികരിഞ്ഞ യുവതിയുടെ നില ഗുരുതരമാണ്. ജൂണ്‍ 28 ന് മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
എന്നാല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനയ്ക്ക് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ അയച്ച പരാതി കത്തിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്ത്രീധനത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തോടെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് യുവതിയെ ആസിഡ് കുടിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ യുവതിയെ ഡല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛര്‍ദ്ദിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം യുവതിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടും വൈകിയാണ് പ്രതിക്കെത്തിരെ പോലീസ് കേസ് എടുത്തത്. ദുര്‍ബല വകുപ്പുകളാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നതെന്നുമാണ് വനിതാ കമ്മീഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.