CinemaKerala NewsLatest NewsUncategorized

പൃഥ്വിരാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലും മോഹൻലാൽ നായകൻ; കല്യാണി പ്രിയദർശനും പ്രധാനവേഷത്തിൽ

പൃഥ്വിരാജ് സുകുമാരൻ സംവിധാന ചെയ്യുന്ന പുതിയ ചിത്രത്തിൻറെ വിശദാംശങ്ങൾ പുറത്ത്. ‘ബ്രോ ഡാഡി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും മോഹൻലാൽ നായകനായി അഭിനയിക്കും. മലയാളത്തിലെ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിൻറെ വിശദാംശങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടത്.

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

‘നിങ്ങളെ ചിരിപ്പിക്കാനും ചിരിപ്പിക്കാനും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമയാകും ഇതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമുക്കെല്ലാവർക്കും സന്തോഷകരമായ ഒരു സിനിമ ലഭിച്ച സമയമാണിതെന്ന് ഞാൻ ഊഹിക്കുന്നു. ചിത്രത്തിൻറെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീത് എം ആർ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button