BusinessLatest NewsNationalNewsUncategorized

വിമാനത്താവള സ്വകാര്യവൽക്കരണ പ്രക്രിയ: മൂന്നാം ഘട്ടം ഏപ്രിലിൽ ആരംഭിക്കും

ന്യൂ ഡെൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിമാനത്താവള സ്വകാര്യവൽക്കരണ പ്രക്രിയയുടെ മൂന്നാം ഘട്ടം ഏപ്രിലിൽ ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോല അറിയിച്ചു. 6-10 വിമാനത്തവളങ്ങളുടെ സ്വകാര്യവൽക്കരണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കുന്നതിനും ലാഭകരമായ വിമാനത്താവളത്തെ ലാഭകരമല്ലാത്ത വിമാനത്താവളവുമായി ക്ലബ് ചെയ്തുകൊണ്ടുള്ള വിൽപ്പന പ്രക്രിയക്കുമായി സർക്കാർ പുതിയ സമീപനം തയ്യാരാക്കുമെന്ന് ഖരോല പറഞ്ഞു.

2021-22 കാലയളവിൽ ടയർ 2, 3 നഗരങ്ങളിലേക്കുള്ള എഎഐ വിമാനത്താവളങ്ങളെ സർക്കാർ സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു. അതേസമയം മുംബൈ വിമനാത്താവളം ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദേശത്തിന് എയർപോർട്ട് അതോറിറ്റി ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും അഗർവാൾ വ്യക്തമാക്കി. 2020 സെപ്റ്റംബറിൽ അദാനിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പ് ജിവികെ എയർപോർട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ കട ബാധ്യത ഏറ്റെടുക്കാനുള്ള കരാറിൽ ഏർപ്പെട്ടിരുന്നു.

ഈ കരാറിന് പകരമായി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ 50.5 ശതമാനം ഓഹരി ജികെവി വാഗ്ദാനം ചെയ്തിരുന്നു. അതിനുശേഷം ദക്ഷിണാഫ്രിക്കൻ എയർപോർട്ട് കമ്പനിയുടെയും ദക്ഷിണാഫ്രിക്കയുടെ ബിഡ് വെസ്റ്റ് ഗ്രൂപ്പിന്റെയും കൈവശമുള്ള 23.5 ശതമാനം ഓഹരികളും വാങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ആഭ്യന്തര ഇതര ഫ്‌ളൈറ്റ് ടിക്കറ്റുകളുടെ വില പരിധി ഒരു ശാശ്വത സവിശേഷതയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫ്‌ളൈറുടെ എണ്ണം പ്രീ കൊറോണ സാഹചര്യത്തിലേക്ക് വർദ്ധിച്ചുകഴിഞ്ഞാൽ അത് ഇല്ലതാകും. 2021 മാർച്ച് 31 വരെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന തരത്തിൽ സർക്കാർ ഫെയർ ബാൻഡുകൾ നിലനിൽക്കും എന്ന് ഖരോല വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button