പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സിനിമ സംവിധായന് പ്രിയദര്ശന്
മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായത്. പ്രധാനമന്ത്രിയെ പോലൊരാള്‍ ഇത്രയും വിനയത്തോടെ പെരുമാറുന്നതില്‍ പ്രശംസിച്ച് നിരവധി പേര് ഇതിനോടകം മുന്നോട്ട് വന്നിരുന്നു.
അത്തരത്തില്‍ മോദിയെ പ്രശംസിച്ച് സിനിമ സംവിധായന് പ്രയിദര്‍ശന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ് പ്രിയദര്ശന് തന്നെ പ്രചരിച്ചു വരുന്ന മോദിയുടെ ചിത്രവും പോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രചരിക്കുന്ന പോസ്റ്റില്‍ പ്രിയദര്‍ശനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. ഇത്തരത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ പോസ്റ്റിനും നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണെന്ന് മുരളീധരന് പോസ്റ്റ് ചെയ്തത്.
ഒപ്പം തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല എന്ന വെല്ലുവിളിയും അദ്ദേഹം നടത്തിയിരുന്നു.