പോള്‍ക്ക ഡോട്ടുകളുള്ള ഡ്രസ്സ് ധരിച്ച് പ്രിയങ്ക ചോപ്ര; വില കേട്ട് ആശ്ചര്യപ്പെട്ട് ആരാധകര്‍
മുംബൈ: ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ മിന്നും താരമായ പ്രിയങ്ക ചോപ്ര. ലോക സുന്ദരി പട്ടം സ്വന്തമാക്കിയ നടി വസ്ത്രധാരണത്തിലും ഫാഷന്‍ തിരഞ്ഞെടുപ്പിലും വ്യത്യസ്ഥത പുലര്‍ത്താറുണ്ട്.
അത്തരത്തില്‍ താരത്തിന്റെ പോള്‍ക്ക ഡോട്ടുകളുള്ള കോളേര്‍ഡ് ഡ്രസ്സും ഡ്രസ്സിന്റെ വിലയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നല്ലൊരു ഭാവിയിലേക്ക് ഇങ്ങനെയായിരിക്കും ചുവട് വെയ്ക്കുകയെന്ന അടികുറിപ്പോടു കൂടി ഡ്രസ്സ് ധരിച്ചുള്ള ഫോട്ടോ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു.
ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഡ്രസ്സ് സിസൈന്‍ ചെയ്തിരിക്കുന്നത് ലേബല്‍ കരോലിന ഹെരേരയാണ്. സിമ്പിളായിട്ടുള്ള വേവി ഹെയര്‍ സ്റ്റൈലോടെ ഇറക്കമുള്ള കോളറോട് കൂടിയുള്ള മിഡി ഡ്രസ്സ് ധരിച്ച താരത്തിന്റെ നിരവധി ഫോട്ടോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. താരത്തിന്റെ വേഷം കണ്ട് നിരവധി പേരാണ് ഇതിനോടകം പ്രതികരണവുമായി വന്നത്.