മെസ്സി ആൻഡ് വേവി ഹെയർ സ്റ്റൈലും, ബോൾഡ് റെഡ് ലിപ്സും; ഒപ്പം ചുവപ്പ് ഔട്ട് ഫിറ്റും: നിക്കിനു വേണ്ടി വിചിത്ര വേഷത്തിൽ പ്രിയങ്ക ; അഭിനന്ദിച്ചും പരിഹസിച്ചും കമന്റുകൾ

ഫാഷൻ പരീക്ഷണങ്ങൾ നടി പ്രിയങ്ക ചോപ്രയ്ക്ക് പുതുമയുള്ള കാര്യമല്ല. വസ്ത്രധാരണത്തിലൂടെ നിരവധി അഭിനന്ദനങ്ങളും വിമർശനങ്ങളും താരം നേടിയിട്ടുണ്ട്. താരത്തിന്റെ പുതിയ പരീക്ഷണവും ഫാഷൻ ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്.
ഭർത്താവ് നിക് ജോനസിന്റെ പുതിയ മ്യൂസിക് ആൽബം സ്പെയ്സ്മാനിൽ പ്രിയങ്കയും അഭിനയിക്കുന്നുണ്ട്. ഇതിനായി ഒരുക്കിയ കോസ്റ്റ്യൂം ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക ഇപ്പോൾ പങ്കുവച്ചത്. ഒരു ചുവപ്പ് ഔട്ട്ഫിറ്റാണ് പ്രിയങ്ക ധരിച്ചത്. നീളൻ ഹെംലൈനുള്ള ഈ വൺ ഷോൾഡർ ഡ്രസ്സ് കാഴ്ചയിൽ കുറച്ച് വ്യത്യസ്തമാണ്. സ്റ്റോക്കിങ് മോഡൽ പാന്റസ് ആണ് ഒപ്പം പെയർ ചെയ്തിരിക്കുന്നത്.
മെസ്സി ആൻഡ് വേവി ഹെയർ സ്റ്റൈലും കണ്ണുകളുടെ സ്മോക്കി ലുക്കും ബോൾഡ് റെഡ് ലിപ്സും ചേരുന്നതാണ് പ്രിയങ്കയുടെ ലുക്ക്. പ്രശസ്ത ഹോളിവുഡ് സ്റ്റൈലിസ്റ്റ് ലോവ് റോച്ച് ആണ് താരത്തെ സ്റ്റൈൽ ചെയ്തത്. നിക്കിന്റെ പുതിയ ആൽബത്തിന് ആശംസ അറിയിച്ചുള്ള ഒരു കുറിപ്പും ഈ ചിത്രങ്ങൾക്കൊപ്പം പ്രിയങ്ക പങ്കുവച്ചു.
സമ്മിശ്ര അഭിപ്രായങ്ങളാണ് താരത്തിന്റെ ലുക്കിന് ലഭിക്കുന്നത്. പരീക്ഷണങ്ങളെ അഭിനന്ദിച്ചുള്ള കമന്റുകൾക്കൊപ്പം പരിഹസിച്ചും നിരവധി കമന്റുകളുണ്ട്. താരത്തിന്റെ പഴയ വിചിത്ര ലുക്കിലുള്ള ചിത്രങ്ങളും ട്രോളുകളും കമന്റുകളിൽ കാണാം.