Latest NewsLaw,NationalNewsPolitics
ശശി തരൂരിനെതിരെ പരാതി; ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ച് ബി ജെ പി എം.പി
ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ച് ബി ജെ പി എം.പി നിഷികാന്ത് ദുബെ. പാര്‍ലമെന്ററി ഐടി സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്ത് ശശി തരൂര്‍ യോഗ്യനല്ലെന്ന് കാണിച്ചാണ് എം.പി സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചത്.
തത് സ്ഥാനാത്ത് നിന്നും ശശി തരൂരിനെ ഉടന്‍ നീക്കണമെന്ന ആവശ്യവും എം.പി കത്തില്‍ പറയുന്നു. ശശി തരൂര്‍ സമിതിയില്‍ തുടരുന്നതില്‍ മറ്റുളള അംഗങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം അപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നു എന്നാണ് ദുബെ ഉന്നയിക്കുന്ന ന്യായം.
അദ്ദേഹത്തിന്റെ കൂടെ സമിതി ചര്‍ച്ചകളില്‍ പോലും സഹകരിക്കാന്‍ ഞങ്ങള്‍ക്ക് അസൗകര്യം ഉണ്ടെന്ന് കാണിച്ചാണ് കത്തയച്ചിരിക്കുന്നത്