Editor's ChoiceKerala NewsLatest NewsNews
എല്ലാ വീട്ടിലും ലാപ്‌ടോപ്പ്,ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ്.

തിരുവനന്തപുരം/ കേരളത്തെ നോളജ് എക്കോണമിയാക്കുന്നതിനായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നൽകും. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എങ്കിലും ഉണ്ടാകണം എന്നതാണ് ലക്‌ഷ്യം. വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുകയും, കെ ഫോണ്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് തോമസ് ഐസക് പറഞ്ഞു.
ജൂലൈയോടെ കെ ഫോണ്‍ പദ്ധതി പൂർത്തിയാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നൽകും. ഇന്‍ര്‍നെറ്റ് ഹൈവേ കേരളത്തില്‍ ആരുടെയും കുത്തകയായിവില്ല. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം നൽകും.
ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയില്‍ സേവനം ലഭ്യമാക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.