കോവാക്‌സിനെ അംഗീകരിച്ച് യുഎഇ
ദുബായ്: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്്‌സിനായ കോവാക്സിന് അംഗികാരം നല്‍കി യുഎഇയും. കോവാക്സിന്‍ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയും ഉള്‍പ്പെട്ടതായി ദുബായ് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചു. അടിയന്തര യാത്രയ്ക്കു എയര്‍ സുവിധ അപേക്ഷയില്‍ പ്രത്യേക കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനൊപ്പം ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യന്‍ പവിലിയനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ദ്രുതഗതിയിലുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് ആവശ്യകത നീക്കം ചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ യുഎഇയുടെ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നതും ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതും കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് യുഎഇ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി വിദേശകാര്യ മന്ത്രി അറിയിച്ചു.