സാലറി കട്ട് അനുവദിക്കില്ലെന്ന് സിപിഐ അനുകൂല സര്‍വീസ് സംഘടനകള്‍.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആറ് മാസത്തേക്ക് കൂടി പിടിക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾക്ക് പുറമെ സിപിഐ അനുകൂല സര്‍വീസ് സംഘടനകള്‍ രംഗത്ത് വന്നത് സർക്കാരിനെ വെട്ടിലാക്കി. സര്‍ക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ജോയിന്റ് കൗൺസിലിന്റെയും എകെഎസ്ടിയുവിന്‍റേയും സംയുക്ത സമര സമിതി ചെയര്‍മാന്‍ എന്‍ ശ്രീകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തീരുമാനവുമായി മുന്നോട്ട് പോയാല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കാണണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവെയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1ന് പിഎഫില്‍ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാൽ, പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1നു ശേഷം പിന്‍വലിക്കാന്‍ അനുമതി നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ശമ്പളം മാറ്റിവെയ്ക്കല്‍ സെപ്തംബര്‍ 1 മുതല്‍ 6 മാസത്തേക്ക് കൂടി തുടരും. ഇതും പിഎഫില്‍ ലയിപ്പിക്കും. ഇങ്ങനെ മാറ്റിവെയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം’ എന്ന് പേര് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.