ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം;ഗതാഗതത്തിന് തുറന്ന് കൊടുത്ത് ചൈന

ചൈന: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്ത് ചൈന. ഹുയാജിയാങ് ഗ്രാന്റ് കന്യോന്‍ എന്ന് പേരിട്ട പാലമാണ് കഴിഞ്ഞ ദിവസം തുറന്നത്. ഗുയിഷൗ പ്രവിശ്യയില്‍ നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചത്. ഹുയാജിയാങ് ഗ്രാന്‍ഡ് കന്യോനിലെ ഇരു വശത്തേക്കുമുള്ള യാത്രക്ക് മുമ്പ് രണ്ട് മണിക്കൂര്‍ എടുത്തിരുന്നെങ്കില്‍ പാലം തുറന്നതോടെ വെറും രണ്ട് മിനിറ്റായി കുറഞ്ഞു. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്ന ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നു .ഭാരം വഹിച്ച 96 ട്രക്കുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. വലിയ വിനോദസഞ്ചാര സാധ്യതകൾ കൂടിയാണ് പാലം യാഥാർഥ്യമാക്കിയതിലൂടെ തുറന്നത്. 207 മീറ്ററിൽ സൈറ്റ് സീയിങ് എലിവേറ്റർ, ആകാശ കഫേകൾ, കാഴ്ച കാണാനുള്ള പ്ലാറ്റ്ഫോം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. 2,900 മീറ്റർ നീളവും 1420 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്
Tag: The world’s highest bridge; opened for traffic in China