Local News
കണ്ണൂർ കൂട്ടുപുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

കണ്ണൂർ കൂട്ടുപുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.
കണ്ണൂർ കൂട്ടുപുഴയിലെ കടകളിൽ ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 22 കിലോവോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പേരട്ട കുണ്ടേരിയിലെ കിണവക്കൽ കെ.വി. മജീദിന്റെ കൂട്ടുപുഴ പാലത്തിനോട് ചേർന്ന കടയിൽ നിന്നുമാണ് ഹാൻസ്,കൂൾലിപ്പ് തുടങ്ങിയ പുകയിലെ ഉത്പന്നങ്ങൾ പിടികൂടിയത്.
കർണ്ണാടകത്തിൽ നിന്നും കടത്തി കൊണ്ടുവന്ന് മേഖലയിലെ വിദ്യാർത്ഥികൾക്കും മറ്റും ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ആളാണ് മജീദെന്ന് എക്സൈസ് ഇൻസ്‌പെക്ടർ സി. ഷാബു പറഞ്ഞു. നിരോധിത പുകയില ഉത്പന്നങ്ങൾ കടയിൽ സൂക്ഷിച്ചതിനും വിൽപ്പന നടത്തിയതിനും ഇയാൾക്കെതിരെ എക്സൈസ് കേസ്സെടുത്തു.പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ ഉള്ള സിവിൽ എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്