Editor's ChoiceKerala NewsLatest NewsLocal NewsNationalNews

കഷ്ട്ടം നമ്മുടെ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഡോക്ടറേറ്റ്.

തിരുവനന്തപുരം/ അക്ഷര തെറ്റുകളുടെയും, വ്യാകരണ പിശകുകളുടെയും, കൂമ്പാരമായ പ്രബന്ധത്തിന് കേരള യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകുമോ. അധികാരത്തിന്റെ സമ്മർദ്ദവും, പിന്ബലവുമുണ്ടെങ്കിൽ ഏതു ചവറു പ്രബന്ധത്തിനും കേരള യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്കുമെന്നതിനു ഉത്തമ ഉദാഹണം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്ന സംഭവം തന്നെ എടുത്തു പറയാം.
സംസ്ഥാനത്തെ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന ആൾ തന്നെ പിൻ വാതിലിലൂടെ ഡോക്ടറേറ്റ് തട്ടി കൂട്ടിയെന്ന നാണംകെട്ട സംഭവത്തിന് കേരള സാക്ഷ്യം വഹിച്ചിരിക്കുകയാണ്. സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന കാലയളവിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ. എം.കെ.രാമചന്ദ്രൻ നായരിന്റെ പ്രത്യേക ഇടപെടലിലൂടെ, പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിനു ഡോക്ടറേറ്റ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ചു പരാതികിട്ടിയ സാഹചര്യത്തിൽ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പരിശോധനക്ക് ഗവർണർ പരാതി കൈമാറിയിരിക്കുകയാണ്.

നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റുകളോടെ പകർത്തിയെഴുതി പ്രബന്ധമായി സമർപ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്നും പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ടുമാണ് ഗവർണർക്ക് പരാതി ലഭിച്ചിരിക്കുന്നത്. ഗവേഷകനായ മന്ത്രിയുടെ സ്വന്തം കുറിപ്പുകളിൽ വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും പരാതിയിൽ പറഞ്ഞിരിക്കുന്നു.
പ്രബന്ധത്തിൽ ഗവേഷകന്റേതായി മൗലികമായ സംഭാവനകൾ ഇല്ലെന്നും അക്കാദമിക് വിദഗ്ധരുടെ പാനലിനെക്കൊണ്ട് ഇതേ പ്രബന്ധം പുനർമൂല്യനിർണയത്തിനു വിധേയമാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി ഗവർണർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. പ്രബന്ധങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റിൽ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതിനാൽ വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയിൽനിന്ന് പ്രബന്ധത്തിന്റെ പകർപ്പ് വാങ്ങിയാണ്, ക്യാംപയ്ൻ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്‌ലിയാരുടെയും പങ്കിനെ ആസ്പദമാക്കി തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീൽ കേരള സർവകലാശാലയിൽനിന്ന് 2006ൽ ഡോക്ടറേറ്റ് നേടുന്നത്. തന്റെ ഗവേഷണഫലം സാധൂകരിക്കാൻ ജലീൽ പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തവയാണ്. ഇവയ്ക്ക് ആവശ്യമായ സൂചികകൾ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകർത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികൾ വളച്ചൊടിച്ചതുമൂലം, മൂലഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾക്കു പകരം പലതവണ പകർപ്പിനു വിധേയമായവയാണ് ഉപയോഗപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പ്രബന്ധം അക്ഷരത്തെ റ്റുകളുടെ കൂമ്പാരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button