indiaLatest NewsNationalNews

പ്രമുഖ ബ്രിട്ടീഷ് വ്യവസായിയും ഇന്ത്യൻ വംശജനുമായ സ്വരാജ് പോള്‍ അന്തരിച്ചു

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍ 94-ആം വയസ്സില്‍ അന്തരിച്ചു. യു.കെ ആസ്ഥാനമായ കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ഹൗസ് ഓഫ് ലോഡ്‌സിലെ അംഗവുമായിരുന്നു അദ്ദേഹം. പഞ്ചാബിലെ ജലന്ധറിലാണ് ജനനം.

1960-കളില്‍ മകളായ അംബികയുടെ ചികിത്സയ്ക്കായി അദ്ദേഹം കുടുംബസമേതം യുകെയിലേയ്ക്ക് കുടിയേറി. പിന്നീട് മകളുടെ മരണശേഷം, കുട്ടികളും യുവാക്കളും വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അംബിക പോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2015-ല്‍ മകന്‍ അംഗദ് പോളും 2022-ല്‍ ഭാര്യ അരുണയും നിര്യാതരായി. ഇരുവരുടെയും ഓര്‍മയ്ക്കായി വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സ്വരാജ് പോള്‍ നേതൃത്വം നല്‍കി.

സണ്‍ഡേ ടൈംസിന്റെ 2024-ലെ സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹം 81-ാം സ്ഥാനത്ത് ഇടം നേടിയിരുന്നു. സ്റ്റീല്‍, എന്‍ജിനിയറിങ് മേഖലകളില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പിന് യു.കെ, വടക്കേ അമേരിക്ക, ഇന്ത്യ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലായി 40-ത്തിലധികം ശാഖകളുണ്ട്. ഏകദേശം രണ്ട് ബില്യണ്‍ പൗണ്ടാണ് ഗ്രൂപ്പിന്റെ പ്രധാന ആസ്തി.

നിലവില്‍ മകന്‍ ആകാശ് പോള്‍ കാപാറോ ഇന്ത്യയുടെ ചെയര്‍മാനായും ഗ്രൂപ്പിന്റെ ഡയറക്ടറുമായും പ്രവര്‍ത്തിക്കുന്നു.യു.കെയിലെ വ്യവസായം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പൊതുസേവനം എന്നിവിടങ്ങളില്‍ വലിയ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു സ്വരാജ് പോള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

Tag: Prominent British businessman and Indian-origin Swaraj Paul passes away

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button