indiaLatest NewsWorld
പ്രമുഖ സംഘട്ടന സംവിധായകനും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌കർ അന്തരിച്ചു

ചലച്ചിത്ര ലോകത്തെ പ്രമുഖ സംഘട്ടന സംവിധായകനും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.
മലയാള സിനിമയിൽ പ്രമുഖ സംവിധായകരായ ഫാസിൽ, സിദ്ദീഖ്, സിബി മലയിൽ തുടങ്ങിയവരുടെ ചിത്രങ്ങൾക്കായി അദ്ദേഹം സംഘട്ടന രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ‘മൈ ഡിയർ കരടി’, ‘കയ്യെത്തും ദൂരത്ത്’, ‘ബോഡിഗാർഡ്’ തുടങ്ങിയവയാണ് അദ്ദേഹം പ്രവർത്തിച്ച പ്രധാന മലയാള സിനിമകൾ. ചലച്ചിത്ര ലോകത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു മലേഷ്യ ഭാസ്‌കർ.
Tag: Prominent fight director and producer Malaysia Bhaskar passes away