keralaKerala NewsLatest News

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു

പ്രമുഖ മനുഷ്യാവകാശ, ദളിത്-ആദിവാസി അവകാശ, പരിസ്ഥിതി പ്രവർത്തകനായ വി.ബി. അജയകുമാർ അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വദേശിയായ അജയകുമാർ സ്വകാര്യ ആശുപത്രിയിൽ അവസാന ശ്വാസം വിട്ടു.

നർമദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, ന്യൂയോർക്ക് ആസ്ഥാനമായ അലയൻസ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്‌ലൈൻ കമ്മ്യൂണിറ്റീസ്-ന്റെ അന്താരാഷ്ട്ര കൺവീനറും റൈറ്റ്സ് എന്ന മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സ്ഥാപകനുമായിരുന്നു.

ഐക്യരാഷ്ട്രസഭയുമായി ചേർന്ന് നിരവധി അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾ അജയകുമാർ നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനം ചർച്ചയായ COP26, COP29 സമ്മേളനങ്ങളിൽ പങ്കെടുത്ത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അടിത്തട്ടിലെ വീക്ഷണങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരുന്നു. 2024 സെപ്റ്റംബറിൽ ബാങ്കോക്കിൽ നടന്ന യുണൈറ്റഡ് നാഷൻസ് ഫോറം ഓൺ ബിസിനസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് സമ്മേളനത്തിലും, 2023 ഒക്ടോബറിൽ ശ്രീലങ്കയിൽ നടന്ന ഫോറം ഓഫ് മിനിസ്റ്റേഴ്സ് ആൻഡ് എൻവയോൺമെന്റ് അതോറിറ്റീസ് ഓഫ് ഏഷ്യ പസഫിക് സമ്മേളനത്തിലും അദ്ദേഹം പ്രഭാഷകനായിരുന്നു.

അന്താരാഷ്ട്ര തലത്തിലെ പ്രവർത്തനങ്ങൾക്കൊപ്പം, കേരളത്തിലെ ദളിത്, ആദിവാസി, മത്സ്യബന്ധന സമുദായങ്ങൾക്കായി നിരവധി ഇടപെടലുകൾ അജയകുമാർ നടത്തി.

അജയകുമാറിന്റെ പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 1 മുതൽ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ നടക്കും. സംസ്‌കാരചടങ്ങുകൾ വൈകിട്ട് 5 മണിക്ക് കൊടുങ്ങല്ലൂർ മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും.

Tag: Prominent human rights activist V.B. Ajayakumar passes away

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button