DeathKerala NewsLatest NewsNews
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ദില്‍ജിത് അന്തരിച്ചു
കോട്ടയം: ട്വിന്റിഫോര്‍ ന്യൂസ് കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ദില്‍ജിത് അന്തരിച്ചു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ് ദില്‍ജിത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്. ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.