keralaKerala NewsLatest NewsLocal News
പ്രമുഖ യുവ തെയ്യം കലാകാരൻ തൂങ്ങി മരിച്ച നിലയിൽ
പ്രമുഖ യുവ തെയ്യം കലാകാരൻ തൂങ്ങി മരിച്ച നിലയിൽ. പറശ്ശിനിക്കടവ് നാണിശ്ശേരി കോൾത്തുരുത്തി കുടുക്കവളപ്പിൽ സൂരജിന്റെ മകൻ പി.കെ. അശ്വന്ത് (അശ്വന്ത് കോൽതുരുത്തി–25) ആണ് മരിച്ചത്. കണ്ണൂർ പൊടിക്കുണ്ടിലെ വാടക വീട്ടിലെ ഫാനിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി പത്ത് മണിയോടെ സുഹൃത്തുക്കളാണ് ടൗൺ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴെയ്ക്കും മരണം സംഭവിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് സഹോദരൻ അദ്വൈതിനൊപ്പം അശ്വന്ത് വാടക വീട്ടിലേക്ക് താമസം മാറിയത്. അമ്മ ജിഷ ഗൾഫിൽ ജോലി ചെയ്യുകയാണ്. കതിവനൂർ വീരൻ, കുടിവീരൻ തോറ്റം ഉൾപ്പെടെയുള്ള നിരവധി തെയ്യങ്ങളുടെ കോലധാരിയായിരുന്നു അശ്വന്ത്.
Tag: Prominent young Theyyam artist found hanging