CrimeKerala NewsLatest NewsNews

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും, കാണുകയും ചെയ്ത യുവഡോക്ടറും, ഐ ടി വിദഗ്ധരും കുടുങ്ങി.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും, കാണുകയും ചെയ്തു വന്ന 47 പേർ ശനിയാഴ്ച കേരളത്തിൽ അറസ്റ്റിലായി.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ തിരച്ചിലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ലഭ്യമായിരിക്കുന്നത്. 110 ഇടങ്ങളിലായി പ്രത്യേക പോലീസ് സംഘങ്ങൾ രൂപീകരിച്ചു നടത്തിയ തിരച്ചിലിലാണ് 47 പേർ കുടുങ്ങിയത്. ഇവരിൽ നിന്നായി പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പോലീസ് കണ്ടെത്തുകയുണ്ടായി. സംസ്ഥാനത്ത് മൊത്തം 89 കേസുകൾ ആണ് റജിസ്റ്റർ ചെയ്യപ്പെട്ടത്. ഇടുക്കി ജില്ലയിൽ നിന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ യുവ ഡോക്ടറും പിടിയിലായിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും, തിരയുന്നതും കുറ്റകരമാണ്. ഇവ കാണുന്നവരുടെ വിവരങ്ങൾ കേരള പൊലീസിന്റെ സൈബർ ഡോം കണ്ടെത്തി അതതു പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു വരുകയാണ്. ഒപ്പം, രാജ്യാന്തര, ദേശീയ അന്വേഷണ ഏജൻസികളും ഇവ കണ്ടെത്തി പൊലീസിനു കൈമാറിവരുന്നുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയവരിൽ ഏറെയും കൗമാരക്കാരാണ്. കുട്ടികളുടെ അശ്ലീല ചിത്രമാണെന്ന് അറിയാതെ കണ്ടതാണെന്നു പിടിയിലായവർ പറഞ്ഞവരെപോലും,പോലീസ്കേസിൽനിന്ന് ഒഴിവാക്കിയിട്ടില്ല. സംസ്ഥാനത്തെ 2 ലക്ഷത്തിലേറെ വാട്സാപ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലിഗ്രാം ഗ്രൂപ്പുകളും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഫെയ്സ്ബുക്, വാട്സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങി 11 സമൂഹമാധ്യമങ്ങളും നിരീക്ഷിച്ചു വരുന്നു.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് കുടുക്കിയത് ഇവരുടെ മാത്രം ഐപി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു കണ്ടെത്തിയ ശേഷമാണ്. സമൂഹമാധ്യമങ്ങളിലും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ നിരീക്ഷിക്കുന്നുണ്ട്.
ഇത്തരം ഓരോ ഗ്രൂപ്പിലും ഇരുനൂറിലധികം അംഗങ്ങളാണ് ഉള്ളത്. ഐപി വിലാസങ്ങളിലൂടെ കണ്ടെത്തി കേരളത്തിലെ 117 ഇടങ്ങളിൽ ശനിയാഴ്ച രാവിലെ ഒരേ സമയത്തായിരുന്നു പി ഹണ്ട് എന്ന പേരിൽ റെയ്ഡ് നടത്തിയത്. ചിലർക്ക് കുട്ടികളെ കണ്ടെത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ഇപ്പോഴുള്ള ശിക്ഷ. ഇടുക്കി ജില്ലയിൽ 2 പേരാണ് പിടിയിലായത്. മാനത്തൂർ സ്വദേശി ടിനു തോമസ് (23), കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല സ്വദേശിയായ ഡോക്ടർ വിജിത്ത് ജൂൺ (31) എന്നിവരാണ് പിടിയിലായത്. കോട്ടയം ജില്ലയിൽ 3 പേരെ അറസ്റ്റ് ചെയ്തതു. 5 പേർക്കെതിരെ കേസെടുത്തു. പെരുന്ന സ്വദേശി (21), മോനിപ്പള്ളി സ്വദേശി സജി (45), വൈക്കം സ്വദേശി അഖിൽ (21) എന്നിവരാണ് അറസ്റ്റിലായത്. മുണ്ടക്കയം സ്വദേശി, കോട്ടയത്തു താമസിക്കുന്ന തൃശൂർ സ്വദേശി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button