കുരിശടി പൊളിച്ച് മാറ്റുന്നു; പ്രതിഷേധം ശക്തം
വിഴിഞ്ഞം: കരിമ്പളിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടി പൊളിച്ച് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കുരിശടി പൊളിച്ചു നീക്കുമെന്നറിയിച്ചത്.
ഇതോടെയാണ് സ്ഥലത്ത് സഘര്‍ഷാവസ്ഥ ഉണ്ടാകുകയായിരുന്നു. നിര്‍മാണത്തിന്റെ ഭാഗമായി കുരിശടി നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നെങ്കിലും പ്രദേശവാസികള്‍ അത് വിശ്യസിച്ചിരുന്നില്ല. എന്നാല്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുരിശടി പൊളിച്ചു നീക്കുമെന്ന് സബ് കളക്ടര്‍ ചര്‍ച്ചയിലാണ് വിശ്വാസികള്‍ക്ക് ബോധ്യമായത്.
ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സത്രീകളും കുട്ടികളുമടക്കം പ്രദേശത്തെത്തിയതോടെ പോലീസ് സേനയും സജ്ജമായി. തുടര്‍ന്ന് വിശ്യാസികളുമായി അനുരജ്ഞനത്തിന് പോലീസ് ശ്രമിക്കുകയാണ്. പക്ഷേ ചര്‍ച്ച വിജയിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം കുരിശടിക്ക് സമൂപത്തുള്ള കാണിക്കവഞ്ചിയുടെ അറ്റകുറ്റപ്പണി നടത്താന്‍ ഇടവക വികാരികള്‍ എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ അറ്റകുറ്റപണി തടഞ്ഞിരുന്നു.