നാട്ടുകാരുടെ പ്രതിഷേധം; മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തി.
തൊടുപുഴ: ‘മിന്നല്‍ മുരളി’യുടെ സിനിമ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിലാണ് സംഭവം.
ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്തായതിനാലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി വന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഈ പ്രദേശത്ത് ഷൂട്ടിംഗ് നടത്തരുതെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ കളക്ടറുടെ ഉത്തരവോടെയാണ് ഷുട്ടിംഗ് നടത്തുന്നതെന്നായിരുന്നു സിനിമ നിര്‍മ്മാണ പ്രവര്‍ത്തകര്‍ പറഞ്ഞത്.
തുടര്‍ന്ന് പ്രശ്‌നം വലുതാകുകയും തുടര്‍ന്ന് പോലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ടൊവിനോ തോമസ് നായകനാകുന്ന സിനിമ ബേസില്‍ ജോസഫാണ് സംവിധാനം ചെയ്യുന്നത്.
മലയാളത്തിലെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണം നേരത്തെ ലഭിച്ച സിനിമയാണ് മിന്നല്‍ മുരളി. ടൊവിനോ നായകനാക്കി ബേസില്‍ ഒരുക്കുന്ന രണ്ടാമത്ത ചിത്രമാണിത്. ഇവര്‍ രണ്ടും പേരുടെയും കൂട്ടുക്കെട്ടില്‍ പിറന്ന ആദ്യ സിനിമ ഗോദ സൂപ്പര്‍ ഹിറ്റായിരുന്നു.