CinemaLatest NewsLife StyleMovieMusicNewsUncategorized

കല്യാണത്തിലൂടെ മാത്രം ചെയ്യാൻ പറ്റൂ എന്ന ഭാരതീയ സംസ്കാരം ശരിയല്ല; വിശന്നാൽ നിങ്ങൾ ആഹാരം കഴിക്കില്ലേ?: വിദ്യാബാലൻ

ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം ലഭിച്ച നടിയാണ് വിദ്യാബാലൻ. തന്റെ വേറിട്ട അഭിനയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകർ വിദ്യാബാലനെ പിന്തുടരുന്നുണ്ട്. സ്വന്തമായി നിലപാടുള്ള നടിയാണ് ഇവർ. തന്റെ നിലപാടുകൾ പൊതുവേദികളിൽ താരം തുറന്നു പറയാറുണ്ട്. ഈയടുത്ത് ഒരു അഭിമുഖത്തിൽ താരം നൽകിയ പ്രസ്താവനയാണ് കൂടുതൽ ചർച്ചചെയ്യപ്പെടുന്നത്.

മനുഷ്യന്മാരുടെ ലൈംഗിക ആഗ്രഹത്തെ കുറിച്ചാണ് താരം പറഞ്ഞുവരുന്നത്. വിശപ്പിനെ പോലെ തന്നെ മനുഷ്യന്റെ ഏറ്റവും പ്രധാനമായ മറ്റൊരു വികാരമാണ് സെക്സ്. മനുഷ്യന്റെ മറ്റൊരു വിശപ്പാണ് അത്. പക്ഷേ അത് തുറന്നുപറയാൻ എന്തുകൊണ്ട് ജനങ്ങൾ മടികാണിക്കുന്നു എന്ന ചോദ്യമാണ് താരം അഭിമുഖത്തിൽ മുന്നോട്ടുവെച്ചത്. ഭാരതീയ സംസ്കാരത്തെ കുറിച്ചും താരം പറയുകയുണ്ടായി. കല്യാണത്തിലൂടെ മാത്രം ലൈം ഗികബന്ധത്തിലേർപ്പെടാൻ പറ്റുമെന്ന് ഭാരതീയ സംസ്കാരത്തെ, ശരിയല്ല എന്ന മട്ടിലാണ് താരം സംസാരിച്ചത്. എന്തായാലും താരത്തിന് പ്രസ്താവന ചർച്ചയായിരിക്കുകയാണ്.

ബോംബെ ആണ് താരത്തിന്റെ ജന്മസ്ഥലം. സ്ത്രീ കേന്ദ്രകഥാപാത്രമായിട്ടുള്ള ഒരുപാട് സിനിമകളിൽ താരം പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്. ബലോ തെഹ്‌ക്കോ എന്ന ബംഗാളി സിനിമയിലൂടെയാണ് തന്റെ സിനിമ ജീവിതം താരം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് നല്ല വേഷങ്ങൾ ഹിന്ദിയിലും മറ്റു പല ഭാഷകളിലും ചെയ്തിട്ടുണ്ട്. 2011 ൽ ഡേർട്ടി പിക്ചർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ താരമാണ് വിദ്യാബാലൻ. 6 ഫിലിം ഫെയർ അവാർഡും താരത്തിനു ലഭിച്ചിട്ടുണ്ട്. കൂടാതെ എണ്ണമറ്റ പുരസ്കാരങ്ങൾ താരത്തെ തേടി എത്തിയിട്ടുണ്ട്. 2011 ൽ പൃഥ്വിരാജ് നായകനായ ഉറുമി എന്ന മലയാള സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. സിനിമയ്ക്ക് പുറമേ ടെലിവിഷൻ പരിപാടികളിലും, പല വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button