വടകരയില്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ് പ്രതിഷേധക്കാർ; വടകര അങ്ങാടിയില്‍ നിന്ന് പേടിച്ച് പോകില്ലെന്ന് എംഎൽഎ

വടകരയില്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനത്തെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിനാണ് എംപി സംരക്ഷണം നല്‍കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവ സ്ഥലത്ത് നേരിട്ടെത്തിയ ഷാഫി പറമ്പില്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചതോടെ സ്ഥിതി സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും അവരെ മാറ്റിനിര്‍ത്തി അദ്ദേഹം റോഡിലിറങ്ങി.
ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ് വാക്കുതര്‍ക്കം രൂക്ഷമായി. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ചുവെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. “നായെ, പട്ടീ എന്നു വിളിച്ചാല്‍ കേട്ടിട്ട് പോകില്ല. വടകര അങ്ങാടിയില്‍ നിന്ന് പേടിച്ച് പോകാനല്ല ഞാന്‍ വന്നിരിക്കുന്നത്,” എന്നായിരുന്നു ഷാഫിയുടെ മറുപടി.
“സമരം നടത്താന്‍ എല്ലാവര്ക്കും അവകാശമുണ്ട്, പക്ഷേ അതിന്റെ പേരില്‍ ആഭാസം കാണിച്ചാല്‍ ചെറുക്കും,” എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പ്രതിഷേധിക്കേണ്ടത് ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും അവിടെ പി. ശശി ഇരിക്കുകയാണെന്നും ഷാഫിക്കൊപ്പമുണ്ടായിരുന്നവര് വിളിച്ചുപറഞ്ഞു. ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് പ്രതിഷേധക്കാരെ എംപിയുടെ വാഹനത്തിന് മുന്നില്‍ നിന്ന് മാറ്റിയത്.
Tag: Protesters block MP Shafi Parambil’s vehicle in Vadakara; MLA says he will not leave Vadakara market out of fear