Kerala NewsLatest NewsUncategorized
കൊറോണ വ്യാപനം: കൂടുതൽ പിഎസ്‌സി പരീക്ഷകൾ മാറ്റി വെച്ചു
തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ പിഎസ്‌സി പരീക്ഷകൾ മാറ്റി വെച്ചു. മെയ് നാല് മുതൽ ഏഴ് വരെയുളള പരീക്ഷകളാണ് മാറ്റിവെച്ചത്.
ചൊവ്വാഴ്ച മുതൽ നടക്കാനിരുന്ന പരീക്ഷകളും അഭിമുഖ പരീക്ഷകളും കഴിഞ്ഞ ദിവസം പിഎസ്‌സി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന പരീക്ഷകൾ കൂടി മാറ്റിവെച്ചത്. പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് പിഎസ്‌സിയുടെ വിലയിരുത്തൽ. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർവ്വകലാശാലകളും പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.