കള്ളപ്പണ ഇടപാടിലെ ആരോപണം വ്യാജമെന്ന് പി ടി തോമസ് എം എൽ എ .

കള്ളപ്പണ ഇടപാടിലെ ആരോപണം വ്യാജമെന്ന് പി ടി തോമസ് എം എൽ എ . കഴിഞ്ഞ ദിവസം എറണാകുളത്തു 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്നു എന്ന പേരിൽ ആരോപണ വിധേയനായ പി ടി തോമസ് എം എൽ എ സംഭവത്തിൽ പ്രതികരണവുമായി രംഗത്തു എത്തിയിരിക്കുകയാണ് . ഒരു ദൃശ്യമാധ്യമത്തോടാണ് എം എൽ എ യുടെ വെളിപ്പെടുത്തൽ .ഇടപെട്ടത് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയും കമ്മ്യുണിസ്റ് നേതാവുമായ ദിനേശന്റെ കുടികിടപ്പ് പ്രശ്നത്തിലെന്നാണ് എം എൽ എയുടെ വാദം .സി പി എം നേതാവടക്കം 15 പേര് തന്നോടൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു . കമ്മ്യൂണിസ്റ് കുടുംബത്തിന് വേണ്ടിയാണ് താൻ ഇടപെട്ടത് . തന്റെ മുൻ ഡ്രൈവറോടുള്ള ബന്ധം കൊണ്ടുമാത്രമാണ് ഇതിനു പിന്നാലെ പോയതെന്ന് അദ്ദേഹം പറഞ്ഞു . സ്ഥലത്തു പോയിട്ടുണ്ട് എങ്കിൽ ഇടപെട്ട കാര്യവുമായി ബന്ധപ്പെട്ട രേഖകൾ തന്റെ കൈവശം ഉണ്ട് .ദിനേശന്റെ കുടുംബം തന്റെ വോട്ടർമാർ ആയതുകൊണ്ട് തനിക്കു അവരെ അവഗണിക്കാൻ സാധിക്കില്ല എന്നും തനിക്കു നേരെ ഇടതുപക്ഷ മാധ്യമങ്ങളും നേതാക്കളും കുപ്രചാരണം നടത്തുകയാണെന്നും അവർക്കിതിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു .മധ്യസ്ഥ ചർച്ച നടത്താൻ താൻ സ്ഥലത്തു പോയപ്പോൾ കൂടെ ഉണ്ടായിരുന്നവർ ഒന്നും ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു . കള്ളപ്പണം ആണെങ്കിൽ അധികൃതർക്ക് അത് പിടിക്കാൻ ഉള്ള അനുവാദമുണ്ട് . പക്ഷെ തന്നെ അതിൽ അനാവശ്യമായി വലിച്ചിഴക്കാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു .