പൊതുമേഖല ബാങ്കുകൾ ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്‍റിസുകളെ നിയമിക്കുന്നു.

തിരുവനന്തപുരം/ എസ്.ബി.ഐക്ക് പിറകെ മറ്റ് പൊതുമേഖല ബാങ്കുകളും ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്‍റിസുകളെ നിയമിക്കാൻ തീരുമാനം. ക്ലറിക്കല്‍ തസ്തികകളിൽ സ്ഥിരനിയമനം ഒഴിവാക്കി താൽക്കാലികാടിസ്ഥാനത്തിൽ അപ്രന്‍റിസുകളെ നിയമിക്കാനാണ് തീരുമാനം. നിലവിൽ ഒഴിവുള്ളതായി പറയുന്ന എണ്ണായിരത്തിയ ഞ്ഞൂറിലധികം ക്ലറിക്കല്‍ തസ്തികകളിലേക്ക് 15,000 രൂപ സ്റ്റൈപന്‍റിന് അപ്രന്‍റിസുകളെ നിയമിക്കാന്‍ എസ്.ബി.ഐ ആദ്യം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ഥികൾ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മറ്റു ബാങ്കുകളിലും ഈ രീതി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
താത്കാലിക ജീവനക്കാരെ നിര്‍ണായക തസ്തികകളില്‍ നിയമിക്കുന്നത് ബാങ്കിംഗ് സുരക്ഷയെ പോലും ബാധിക്കുമെന്ന ആശങ്ക മാനിക്കാതെയാണ് അപ്രന്‍റിസ് നിയമനത്തിനായി ബാങ്കുകൾ മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിൽ വൻ തോതിൽ പ്രവര്‍ത്തനലാഭമു ണ്ടാക്കാമെന്ന കണക്ക് കൂട്ടലുകളാണ് ബാങ്കുകള്‍ക്ക് ഉള്ളത്. അപ്രന്‍റിസുകളെ വ്യാപകമായി നിയമിക്കാനുള്ള തീരുമാനം ബാങ്കിംഗ് രംഗത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനെ സമീപിച്ചിരിക്കുകയാണ്.