Latest NewsNationalNewsUncategorized
പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

ജമ്മു: പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ജമ്മു ബസ് സ്റ്റാന്റില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഏഴുകിലോയോളം വരുന്ന ഐഇടി നിര്‍വീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ പുല്‍വാമ സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിന്റെ പശ്ചത്തലത്തില്‍ ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ചാണ് ബസ് സ്റ്റാന്റില്‍ സ്‌ഫോട വസ്തുക്കള്‍ സ്ഥാപിച്ചത്. പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.