വിവസ്ത്രയാക്കി തോളിലിരുത്തി നടത്തിച്ചു; ഒളിച്ചോടിയ യുവതിക്ക് ഭര്‍ത്താവ് ശിക്ഷ വിധിച്ചതിങ്ങനെ
ദാഹോദ്: ഒളിച്ചോടിയ യുവതിയെ നഗ്‌നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നടത്തിച്ചുവെന്ന് ആരോപണം. ഗുജറാത്തിലെ ദാഹോദിലാണ് സംഭവം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ 23കാരിയായ യുവതിയെയാണ് നഗ്‌നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നടത്തിച്ചത്. സംഭവത്തില്‍ ഭര്‍ത്താവുള്‍പ്പെടെ 18 പേരെ അറസ്റ്റ് ചെയ്തു.
നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഭര്‍ത്താവും സംഘവും യുവതിയോട് ഈ ക്രൂരത കാട്ടിയത്. ഭാര്യ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയതിനുള്ള ശിക്ഷയായാണ് ഇങ്ങനെ ചെയ്തതെന്നാണ്് പൊലീസ് പറയുന്നത്. മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ ഭര്‍ത്താവും സംഘവും പിന്തുടര്‍ന്ന് കണ്ടെത്തി ശിക്ഷക്കിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് വിവരം അറിയുന്നത്. യുവതിയെ മര്‍ദ്ദിക്കുന്നതും വലിച്ചിഴക്കുന്നതും വസ്ത്രം അഴിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പിന്നീട് നഗ്‌നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ചെന്നും പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ബിഎം പട്ടേല്‍ പറഞ്ഞു.
മറ്റ് സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവരെയും അക്രമിക്കാന്‍ ശ്രമിച്ചു. സ്ത്രീകളെ അപമാനിക്കല്‍, കലാപം ശ്രമം, ഐടി ആക്ട് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.