പഞ്ചാബ്: കോവിഡ് വ്യാപനതോതില്‍ കുറവ് വന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് മാനദഢങ്ങള്‍ പാലിച്ച് സ്‌കൂള്‍ തുറക്കുകയും ചെയ്തിരുന്നു.
അത്തരത്തില്‍ സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബ്. പഞ്ചാബിലെ എല്ലാ സ്‌കൂളുകളും ആഗസ്റ്റ് 2 മുതല്‍ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സംസ്ഥാനത്ത് 599,053 പേര്‍ക്കാണ് നിലവില്‍ കോവിഡുള്ളത്. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വെറും 49 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.