keralaKerala NewsLatest News

പി.വി. അൻവർ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാരോപണം; കെ.എഫ്.സി. ഓഫീസിൽ വിജിലൻസ് പരിശോധന

പി.വി. അൻവർ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മലപ്പുറം കെ.എഫ്.സി. ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. 2015-ൽ കെ.എഫ്.സിയിൽ നിന്ന് 12 കോടി രൂപയുടെ വായ്പ എടുത്തെങ്കിലും, അത് ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നാണ് പരാതി. പലിശയുൾപ്പെടെ ഇപ്പോൾ അടയ്‌ക്കാനുള്ളത് 22 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതോടെ കെ.എഫ്.സിക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നാണ് ആരോപണം.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം നിന്ന് എത്തിയ വിജിലൻസ് സംഘം പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കിയ സംഘം പിന്നീട് മടങ്ങിയതായാണ് വിവരം.

Tag: PV Anwar accused of fraud by taking loan of Rs 12 crore; Vigilance inspection at KFC office

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button