മൊബൈല്‍ കമ്പനികൾ കഴുത്തറുക്കാൻ ഒരുങ്ങുന്നു.

സ്പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി സുപ്രീംകോടതി അനുവദിച്ചതിനു പിറകെ രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാൻ ടെലികോം കമ്പനികൾ ആലോചിക്കുന്നു. രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിച്ച് കേന്ദ്ര സർക്കാരിന് അടക്കേണ്ട കുടിശിക അടക്കാനാണ് ടെലികോം കമ്പനികൾ ആലോചിക്കുന്നത്.
മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വർധിപ്പിച്ച് ഉപഭോക്താക്കളുടെ കഴുത്തറുക്കാനുള്ള നീക്കമാണിത്.
മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍, അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ഇത് സൂചന നൽകുന്നത്.
ഏറ്റവുമൊടുവിലായി മൊബൈൽ കമ്പനികൾ കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇത് കൊടും ക്രൂരതയായിപ്പോയെന്ന ഉപഭോക്താക്കളുടെ പരാതി നില നിൽക്കുമ്പോഴാണ് വീണ്ടും നിരക്കുകൾ വർധിപ്പിക്കാൻ പോകുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. പത്ത് ശതമാനം കുടിശിക അടുത്ത മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ ചെലവ് പരിഹരിക്കുന്നതിന് മാര്‍ച്ചിന് മുന്‍പായി മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് വിവരം.
എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികളുടെ നിലവിലുള്ള കുടിശിക. സ്പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എജിആര്‍ എന്ന് പറഞ്ഞിട്ടുള്ളത്.
സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശ്ശിക തുക ടെലികോം കമ്പനികള്‍ ഓരോ വർഷവും 10 ശതമാനം വീതം പത്തുവർഷത്തിനുള്ളിൽ
അടച്ചു തീർക്കണമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. കുടിശിക അടച്ചുതീർക്കാൻ ടെലികോം കമ്പനികള്‍ക്ക് 10 വര്‍ഷത്തെ സാവകാശം ആണ് അനുവദിച്ചിട്ടുള്ളത്. 1.6 ലക്ഷം കോടി രൂപയോളം വരുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവാണ് സര്‍ക്കാരിലേക്ക് ടെലിക്കോം കമ്പനികള്‍ അടക്കാൻ കുടിശികയായി ഉള്ളത്. കുടിശ്ശിക അടയ്ക്കാന്‍ 20 വര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ടുകൊണ്ട് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31 നകം കുടിശ്ശികയുടെ 10 ശതമാനം അടയ്ക്കണം. അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം വീതം എല്ലാവര്‍ഷവും ഫെബ്രുവരി ഏഴിനകം നല്‍കണമെന്നും കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ചവരുത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. തിരിച്ചടവില്‍ വീഴ്ചവരുത്തുന്ന കമ്പനികൾ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.