Latest NewsNationalNewsSports

സിന്ധുവിന് സെമിയില്‍ തോല്‍വി, വെങ്കല മെഡലിനായി മത്സരിക്കും

ടോക്യോ: കഴിഞ്ഞ തവണ റിയോ ഒളിമ്പിക്‌സില്‍ നേടിയ വെള്ളി സ്വര്‍ണമാക്കാമെന്നുള്ള ഇന്ത്യന്‍ താരം പി വി സിന്ധുവിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സെമിഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്ബര്‍ താരം തായ് സൂ യിംഗിനോട് 18 – 21, 12 – 21 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്. ഇവര്‍ തമ്മില്‍ അവസാനം കളിച്ച്‌ 19 മത്സരങ്ങളില്‍ 14ലും തായ് സീ യിംഗ് ആണ് വിജയിച്ചത്. അതിനാല്‍ തന്നെ മത്സരത്തിനു മുമ്ബ് സിന്ധുവിന് മേല്‍ അധിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

ആദ്യ ഗെയിമില്‍ ശക്തമായി പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു തായ് സീ യിംഗ് പുറത്തെടുത്തത്. നേരത്തെ തന്നെക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള അകേന്‍ യമാഗുച്ചിയെ കടുത്ത പോരാട്ടത്തിനാടുവില്‍ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു സെമിയില്‍ കടന്നത്. 21-13, 22-20നാണ് ജാപ്പനീസ് താാരമായ യമാഗുച്ചിയുടെ വെല്ലുവിളി സിന്ധു മറികടന്നത്. മത്സരം 56 മിനിട്ട് നീണ്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button