GulfLatest NewsUncategorized
‘ഗ്രീൻ ലിസ്റ്റ്’ പരിഷ്‍കരിച്ച് അബുദാബി; 10 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലാത്ത

അബുദാബി: ക്വാറന്റീൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ‘ഗ്രീൻ ലിസ്റ്റ്’ പരിഷ്‍കരിച്ച് അബുദാബി. സാംസ്‍കാരിക, വിനോദ സഞ്ചാര വകുപ്പാണ് ലിസ്റ്റ് പരിഷ്‌ക്കരിച്ചത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ വ്യവസ്ഥകളിൽ ഇളവ് ലഭിക്കും. അബുദാബി വിമാനത്താവളത്തിൽ എത്തിയ ശേഷം പി.സി.ആർ പരിശോധനയ്ക്ക് വിധേയമായാൽ മാത്രം മതിയാവും.
2021 ഫെബ്രുവരി 23ലെ വിവരമനുസരിച്ച് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ: ഓസ്‍ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാന്റ്, ഹോങ്കോങ്, ഐസ്‍ലൻഡ്, മൌറീഷ്യസ്, ന്യൂസീലൻഡ്, സിംഗപ്പൂർ.
വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യമനുസരിച്ച് ഗ്രീൻ ലിസ്റ്റ് നിരന്തരം പരിഷ്‍കരിക്കുകയാണ് അബുദാബി അധികൃതർ. യുഎഇയിലെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കർശനമായ വ്യവസ്ഥകൾ പ്രകാരമാണ് ഗ്രീൻ ലിസ്റ്റ് തയ്യാഫാക്കുന്നത്.