keralaKerala NewsLatest NewsLocal News

മദ്യക്കുപ്പി നിലത്തുവീണത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം നേമത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനിയായ അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായതായിരുന്നു കൊലപാതകത്തിനു കാരണം.

മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി കൊല്ലപ്പെട്ടിരുന്നു. മുന്‍ സൈനികനാണ് അജയകുമാര്‍.

Tag: Questioned over liquor bottle falling to the ground; Son kills mother by slitting her throat in Thiruvananthapuram

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button