കൊടകര കുഴല്‍പ്പണ കവര്‍ച്ച; ബി ജെ പി നേതാക്കളുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ സംസ്ഥാന ബി ജെ പി നേതാക്കളുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും. ബി ജെ പി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെ ഇന്ന് ചോദ്യം ചെയ്യും. തൃശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ പത്ത് മണിയ്‌ക്ക് ഹാജരാകണമെന്നാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ആര്‍ എസ്‌എ സ് നേതാവ് ധര്‍മ്മരാജനെയും മുന്‍ യുവമോര്‍ച്ച സംസ്ഥാന നേതാവ് സുനില്‍നായക്കിനെയും ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ബി ജെ പി സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട പണവുമായി ബി ജെ പിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷന്‍ മൊഴി നല്‍കിയിരുന്നു.
പണം ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. പരാതിക്കാരനായ ധര്‍മരാജന്‍ സംഭവശേഷം വിളിച്ച ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.