സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ കാരണമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് ആര്‍ ബാലശങ്കര്‍

ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍. ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കര്‍ തുറന്നടിച്ചു.
സി.പി.എമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണ് തന്നെ ഒഴിവാക്കിയതെന്നും ബാലശങ്കര്‍ ആരോപിക്കുന്നു. അമിത് ഷായുടെ സ്വപ്ന പദ്ധതിയെന്ന്
വിശേഷിപ്പിക്കപ്പെടുന്ന സംരംഭത്തിന്റെ (ബിജെപി നേതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗം) ദേശീയ കോ കണ്‍വീനറും ബി.ജെ.പി. പബ്ലിക്കേഷന്‍ വിഭാഗം കോ പബ്ലിക്കേഷന്‍ വിഭാഗം കോ കണ്‍വീനറുമാണ് ആര്‍ ബാലശങ്കര്‍.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടും ബി.ജെ.പിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍.
സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഒരു ഡീല്‍ ഇതിനു പിന്നിലുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ബാലശങ്കറിന്റെ തുറന്ന ആരോപണം