Kerala NewsLatest News

ബിജെപിയെ സ്വന്തം കൈ തിരിഞ്ഞു കൊത്തി,ബിജെപി നേതാക്കള്‍ക്ക് പക്വതയും സംസ്‌കാരവും കുറവെന്ന് ആര്‍ ബാലശങ്കര്‍

തിരുവനന്തപുരം: ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്‌കാരത്തിന്റെയും കുറവാണ് കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ പ്രകടമാകുന്നതെന്ന് ബാലശങ്കര്‍ പറഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരും ബിജെപി നേതാവുമായ ആര്‍ ബാലശങ്കര്‍ രംഗത്ത്. മനോരമ ന്യൂസിലെ നേരെ ചൊച്ച എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ നിയോഗിച്ച കാര്യം മുരളീധരനോടും കെ സുരേന്ദ്രനോും പറഞ്ഞതാണ്. അവര്‍ അന്ന് അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ അറിയില്ലെന്ന് പറയുന്നത്. ഈ നേതാക്കള്‍ പുച്ഛിക്കുന്നത് എന്നെയല്ല, ബിജെപി എന്ന പ്രസ്ഥാനത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ആര്‍എസ്എസ് കാര്യവാഹിനെയും ബാലശങ്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. വഴിയെ പോകുന്ന ആരെയും എഡിറ്റര്‍ ആക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് നിന്ദിക്കരുത്. ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് ശേഷം ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വഭാവഹത്യ നടത്തുകയാണെന്നും അങ്ങനെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും ബാലശങ്കര്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി തന്നെ അറിയാവുന്ന വി മുരളീധരനും കെ സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണ്. പാര്‍ട്ടിക്കാര്‍ പോലും വോട്ട് ചെയ്യാത്തവരാണ് ബിജെപി സ്ഥാനാര്‍ത്ഥികളാവുന്നത്. ബിജെപിയുടെ പല സമിതികളില്‍ അംഗവും ദേശീയ പരിശീലന പദ്ധതിയുടെ കോ-കണ്‍വീനറുമായ ഞാന്‍ ഏഴ് വര്‍ഷമായി ബിജെപി കേന്ദ്ര ഓഫീസില്‍ ഇരിപ്പിടമുള്ള ഞാന്‍ വലിഞ്ഞുകയറി വന്ന അന്യന്‍ എന്ന നിലയില്‍ പരാമവധി അപമാനിച്ചു. അന്തസുള്ള ഒരു പാര്‍ട്ടി നേതൃത്വവും ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button