keralaKerala NewsLatest News

പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് ആർ. ബിന്ദു

തിരുവനന്തപുരം പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് ആർ. ബിന്ദു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷൻ സിറ്റിംഗിൽ സമർപ്പിച്ച പരാതിയിൽ, കുടുംബം കടുത്ത മാനസിക പീഡനം അനുഭവിച്ചെന്നും, ഉപജീവനമാർഗം നഷ്ടപ്പെട്ടതിനാൽ മക്കളുടെ വിദ്യാഭ്യാസം പോലും തടസപ്പെട്ടുവെന്നും ബിന്ദു പറഞ്ഞു. സർക്കാരിൽ നിന്ന് നഷ്ടപരിഹാരവും, കുടുംബത്തിന്റെ ആശ്രയമായ തനിക്ക് ഒരു സർക്കാർ ജോലിയുമാണ് ആവശ്യപ്പെടുന്നത്.

കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസിനെ പരിഗണിച്ച്, ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി നൽകണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരോട് നിർദേശിച്ചു.

അതേസമയം, എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂൾ ബിന്ദുവിനെ ജോലി പ്രവേശിപ്പിച്ചു. വ്യാജ കേസിൽ താനും കുടുംബവും കടുത്ത ദുരിതത്തിലായിരുന്നുവെന്നും, സമൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്തിയെന്നും, വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിയെന്നും ബിന്ദു വ്യക്തമാക്കി.

പനയമുട്ടം സ്വദേശിനിയായ ബിന്ദു പേരൂർക്കടയിൽ വീട്ടുജോലിക്കിടെ, ഉടമയായ ഓമന ഡാനിയലിന്റെ സ്വർണമാല കാണാതായതാണ് കേസ്. ഓമനയുടെ പരാതിയിൽ പേരൂർക്കട പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി പെരുമാറിയതായി റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പരിധിക്ക് പുറത്തുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. തുടർന്ന് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായി.

ഓമനയുടെ വീട്ടിലെ സോഫയിൽ നിന്നാണ് മാല കണ്ടെത്തിയത്. എന്നാൽ പുറത്തുനിന്ന് മാല കിട്ടിയെന്ന തരത്തിൽ മൊഴി നൽകണമെന്ന് പൊലീസ് ഓമനയെ സമ്മർദപ്പെടുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്യായമായ കസ്റ്റഡിയെ ന്യായീകരിക്കാനാണ് പൊലീസ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും, ബിന്ദുവിനെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിൽ എസ്ഐ പ്രസാദ് ഉൾപ്പെടെ മൂന്ന് പൊലീസുകാർ സസ്പെൻഷനിലാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് പൊലീസ് തുടക്കം മുതൽ ശ്രമിച്ചതെന്നും, ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതായും അറിയുന്നു.

Tag: R. Bindu, demand,s Rs. 1 crore, compensation, and government job,Peroorkada fake necklace theft case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button