CovidLatest NewsNationalUncategorized

ഇന്ത്യയിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തി; ഡെൽറ്റ വകഭേദത്തിന് സമാനം

ന്യൂഡെൽഹി: ഡെൽറ്റ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടിയ പുതിയ കൊറോണ വൈറസ് വകഭേദം ഇന്ത്യയിൽ കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ ജനിതകശ്രേണീകരണത്തിലാണ് ഇത് കണ്ടെത്തിയത്.

ബ്രസീൽ, ബ്രിട്ടൻ എന്നി രാജ്യങ്ങളിൽ നിന്ന് വന്നവരിലാണ് പുതിയ കൊറോണ വകഭേദം കണ്ടെത്തിയത്. എലിവർഗ്ഗത്തിൽപ്പെട്ട ജീവിയിൽ പരീക്ഷിച്ച് ഇതിന്റെ തീവ്രത വിലയിരുത്തി. ഭാരം കുറയാൻ പുതിയ വകഭേദം കാരണമാകുന്നതായി കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അടക്കം മറ്റ് രോഗലക്ഷണങ്ങളും പരീക്ഷണത്തിൽ തെളിഞ്ഞു.

ഏഴുദിവസമാണ് പരീക്ഷണം നടത്തിയത്. ഡെൽറ്റ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ആൽഫ വകഭേദത്തേക്കാൾ കൂടുതൽ അപകടകരമാണെന്നും വിദഗ്ധർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button