CovidHealthKerala NewsLatest NewsLocal NewsNews

60 ശതമാനം രോഗികള്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, അതീവ ഗുരുതരമായ സാഹചര്യം.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 രോഗവ്യാപനം 60 ശതമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുള്ളത്. കേരളത്തിലെ 60 ശതമാനം രോഗികള്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. ഇത് മറികടക്കാന്‍ ബ്രേക്ക ദി ചെയിന്‍ ക്യാമ്പയിൻ സജീവമാക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പറയുന്നു. ലോക്ക് ഡൗണിന് മുന്‍പ് കേരളത്തിന് പുറത്ത് കൊവിഡ് വ്യാപനം ശക്തമായിരുന്നില്ല. കേരളത്തിലേക്ക് വന്നവരില്‍ രോഗവും കുറവായിരുന്നു. സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ച് വേണം ഇതിനെ നേരിടാൻ. തിരുവനന്തപുരം ജില്ലയിൽ തുടർച്ചയായി സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ജില്ലയിൽ ശനിയാഴ്ച152 പേർക്കാണ് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

പുറത്തുപോയി വീട്ടിൽ തിരിച്ചെത്തുമ്പോഴും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ബ്രേക്ക് ദ ചെയിൻ ജീവിത രീതി എല്ലാവരും തുടരണം. രോഗലക്ഷണമില്ലാ ത്തവരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. ഇതു വഴി സമൂഹ വ്യാപനത്തിലേക്കും കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാല്‍ മരണനിരക്ക് കുത്തനെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ്. ഉറവിടമറിയാത്ത കേസുകളും കൂടി. നിരവധി ജില്ലകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. അത് മറികടക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button