CinemaLatest News

മുപ്പത് സെക്കന്റ് നല്‍കാന്‍ പറഞ്ഞ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും എതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍

അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ അവതരിപ്പിച്ച നടന്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും സിനിമയുടെ സംവിധായകനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന രാഹുല്‍ ഈശ്വര്‍. മുന്‍പ് ഒരു സ്വകാര്യ ചാനലില്‍ സംവാദത്തിനിടെ അവതാരകനോട് മുപ്പത് സെക്കന്റ് തനിക്ക് അനുവദിക്കൂ എന്ന് ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്ന രാഹുലിന്റെ വീഡിയോയാണ് സിനിമയ്ക്കിടെ കാണിക്കുന്നത്. ഇതിനൊപ്പം അവതാരകനോട് മുപ്പത് സെക്കന്റ് രാഹുലിന് നല്‍കാന്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും പറയുകയും ചെയ്യുന്നുണ്ട്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. സിനിമയിലെ ഈ ഭാഗവും ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ ഈശ്വര്‍ ചേര്‍ത്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു

വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളില്‍ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസില്‍ പരാതി നല്‍കും. ഇന്ന്” തന്നെ നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button