CrimeLatest NewsNationalNewsPolitics
ഫോണ്‍ ചോര്‍ത്തല്‍ വിവാദം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതോടെ നിരവധി പേരാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. അത്തരത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും പ്രതികരണമായി വരികയാണ്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വ്യക്തമായ മറുപടി ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്.പ്രതിപക്ഷ കക്ഷിയോഗം നടത്തിയതിനു പിന്നാലെ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് സഭയില്‍ സര്‍ക്കാര്‍ ഈ കാര്യം ചര്‍ച്ച ചെയ്യാത്തതെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. അതേസമയം രാജ്യത്തുയര്‍ന്നു വരുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദം, കര്‍ഷക സമരം എന്നിവയ്‌ക്കൊന്നും തന്നെ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന വിമര്‍ശനം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രതികരണം